2020 ജൂലൈ 26, ഞായറാഴ്‌ച

കാക്കയും കുഞ്ഞും നെയ്യപ്പവും

കാക്കയും കുഞ്ഞും നെയ്യപ്പവും  



Crow Images | Free Vectors, Stock Photos & PSD                                      12+ Clipart Baby U0026m... Free Clip Art Baby | ClipartLook                 


ഒരിടത്തു ഒരിടത്തു ഒരു കാക്ക ഉണ്ടായിരുന്നു. ഒരു ദിവസം ആ കാക്ക ആഹാരം അന്വേഷിച്ചു പറക്കുകയായിരുന്നു.  അങ്ങനെ പറക്കുന്നതിനിടയിൽ താഴേക്ക് നോക്കിയപ്പോൾ ഒരു കുഞ്ഞു നിൽക്കുന്നത് കണ്ടു. കാക്ക സൂക്ഷിച്ചു നോക്കി. കുഞ്ഞു എന്തോ കഴിക്കുകയാണല്ലോ !.  കാക്ക ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.  അപ്പോൾ കാക്കയ്ക്ക് മനസ്സിലായി കുഞ്ഞു നെയ്യപ്പം കഴിക്കുകയാണ്. അവൻറെ കൈയിൽ ഒരു നെയ്യപ്പമുണ്ട്.

കാക്ക പതിയെ കുഞ്ഞിന്റെ അടുത്തേക്ക് പറന്നു ചെന്നു. കാക്കയെ കണ്ടതും കുഞ്ഞു ചോദിച്ചു,

"കാക്കേ കാക്കേ കൂടെവിടെ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ 
കുഞ്ഞു വിശന്നു കരയില്ലേ?"

അപ്പോൾ കാക്ക പറഞ്ഞു "അതെ കുഞ്ഞേ എന്റെ കൂട്ടിൽ കുഞ്ഞുങ്ങൾ ഉണ്ട്. അവർക്കു വിശക്കുന്നുണ്ട്."
എന്നിട്ടു കാക്ക കുഞ്ഞിനോട് ചോദിച്ചു,

"കുഞ്ഞേ കുഞ്ഞേ നീ തരുമോ 
നിന്നുടെ കൈയിലെ നെയ്യപ്പം?"

കുഞ്ഞു പറഞ്ഞു, എന്റെ കൈയിൽ ഈ ഒരു നെയ്യപ്പമേ ഉള്ളു... അത് തരാൻ  പറ്റില്ല എന്ന്.

"ഇല്ല തരില്ലീ നെയ്യപ്പം"

അപ്പോൾ സൂത്രക്കാരിയായ കാക്ക കുഞ്ഞിന്റെ അടുത്തേക്ക് പറന്നു ചെന്ന് കൈയിലിരുന്ന നെയ്യപ്പം തട്ടിപ്പറിച്ചു പറന്നു പോയി.  ഇത് കണ്ട കുഞ്ഞു പറഞ്ഞു,

"അയ്യോ കാക്കേ പറ്റിച്ചോ?"


For the audible story, watch the video



Tech Tutor

Author & Editor

Has laoreet percipitur ad. Vide interesset in mei, no his legimus verterem. Et nostrum imperdiet appellantur usu, mnesarchum referrentur id vim.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ